ന്യൂഡൽഹി: ഗാൽവനിൽ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം തടയാനുള്ള പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർചക്രയും കാശ്മീരിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുബേദാർ സഞ്ജീവ് കുമാറിന് മരണാനന്തര ബഹുമതിയായി കീർത്തിചക്രയും അടക്കം 2021ലെ സൈനിക മെഡലുകൾ രാഷ്ട്രപതി രാനാഥ് കോവിന്ദ് വിതരണം ചെയ്തു.
മണാലി-ലേ ദേശീയ പാതയിലെ അടൽ ടണലിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ബോർഡർ റോഡ്സ് ഒാർഗനൈസേഷനിലെ മുൻ ചീഫ് എൻജിനീയറും(റിട്ട. അഡീഷണൽ ഡയറക്ടർ ജനറൽ) ഇപ്പോൾ കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.പി. പുരുഷോത്തമൻ അടക്കം 16പേർ പരംവിശിഷ്ട സേവാ മെഡലുകൾ സ്വീകരിച്ചു. കേണൽ സന്തോഷ് ബാബുവിനുള്ള പുരസ്കാരം ഭാര്യ സന്തോഷിയും മാതാവ് മഞ്ജുളയും സുബേദാർ സഞ്ജീവ് കുമാറിനുള്ള കീർത്തിചക്ര ഭാര്യ സുജാതയുമാണ് ഏറ്റുവാങ്ങിയത്. ഗാൽവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുബേദാർ നുദുറാം സോറൻ, ഹവിൽദാർ കെ. പളനി, നായിക് ദീപക് സിംഗ്, സിപോയ് ഗുർതേജ് സിംഗ്, ഹവിൽദാർ തേജീന്ദർ സിംഗ്, എന്നിവർക്കുള്ള വീരചക്ര പുരസ്കാരങ്ങളും ബന്ധുക്കൾ ഏറ്റുവാങ്ങി. രണ്ടുപേർക്ക് ഉത്തംയുദ്ധ സേവാ മെഡലുകളും 25പേർക്ക് അതിവിശിഷ്ട സേവാ മെഡലുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |