SignIn
Kerala Kaumudi Online
Saturday, 27 April 2024 9.11 AM IST

സ്ത്രീകൾക്ക് മാസം 2,500 രൂപ: പ്രഖ്യാപനവുമായി ആം ആദ്മി

kejriwal

ന്യൂഡൽഹി : ആം ആദ്മി ഗോവയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് എല്ലാ മാസവും 2,500 രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാൾ.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയ അദ്ദേഹം നവേലിമ്മിൽ ഒരു വനിതാ കൺവെൻഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഗൃഹ ആധാർ സ്കീം വഴി സ്ത്രീകൾക്ക് നൽകുന്ന 1,500 രൂപ 2,500 രൂപയായി ഉയർത്തും. സ്കീമിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്ത 18 ഉം അതിന് മുകളിലും പ്രായമുള്ള മറ്റ് സ്ത്രീകൾക്ക് 1,000 രൂപ വീതം നൽകും.

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ വനിതാ ശാക്തീകരണ പരിപാടിയായി ഇത് മാറും. ഈ സ്കീമിനായി പ്രതിവർഷം ഏകദേശം 500 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് മുഴുവനായും സംസ്ഥാന സർക്കാരായിരിക്കും വഹിക്കുകയെന്നും കേജ്‌രിവാൾ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KEJRIWAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.