ന്യൂഡൽഹി : ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ ഫിർഹാദ് ഹക്കിമിനെ കൊൽക്കത്തയുടെ 39ാമത് പുതിയ മേയറായി തിരഞ്ഞെടുത്തു. അടുത്താഴ്ച സത്യപ്രതിജ്ഞ ചെയ്യും. മമത മന്ത്രിസഭയിൽ ഗതാഗതം, ഹൗസിംഗ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഹക്കിമാണ്.
2018 ഡിസംബർ മുതൽ 2020 മേയ് വരെ ഹക്കിം കൊൽക്കത്ത മേയറായിരുന്നു. കൊവിഡ് കാരണം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നീണ്ട് പോയതിനാൽ അഡ്മിനിസ്ട്രേറ്റർ ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |