മുംബയ്: ഇന്ന് 56-ാം പിറന്നാളാഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ, ബോളിവുഡ് താരം സൽമാന് ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ശനിയാഴ്ച്ച രാത്രി പൻവേലിലെ സൽമാന്റെ ഫാം ഹൗസിലാണ് സംഭവം. തുടർന്ന് നവി മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മിക്ക വർഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ഈ ഫാം ഹൗസിലാണ് സൽമാൻ തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സൽമാൻ കഴിഞ്ഞതും ഈ ഫാം ഹൗസിലാണ്. രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനൽ ട്രൂത്ത് എന്നിവയാണ് സൽമാന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. ടൈഗർ 3 അണിയറയിൽ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |