മുംബയ് : ഇന്ത്യൻ പരസ്യമേഖലയിലെ പ്രമുഖനും നടനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഗെർസൺ ഡാ കുൻഹ ( 92 ) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഇന്നലെ മുംബയിലായിരുന്നു അന്ത്യം. പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയിൽ മാദ്ധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് പരസ്യ മേഖലയിലേക്ക് ചുവടുമാറ്റുകയായിരുന്നു. പരസ്യ മേഖലയിലെ 25 വർഷത്തെ സേവനത്തിനിടെ ലിന്റാസ് ഉൾപ്പടെയുള്ള കമ്പനികളുടെ ഭാഗമായി.
മുംബയിലെ ' അഗ്നി " എന്ന് എൻ.ജി.ഒ അടക്കം നിരവധി സാമൂഹ്യക്ഷേമ സംഘടനകളുമായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. യൂണിസെഫിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 2018ൽ ' ഓർഡർ ഒഫ് റിയോ ബ്രാൻകോ " ബഹുമതി നൽകി ബ്രസീൽ അദ്ദേഹത്തെ ആദരിച്ചു. ഇലക്ട്രിക് മൂൺ, കോട്ടൺ മേരി, അശോക, വാട്ടർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |