മുംബയ്: അല്ലു അർജുൻ നായകനായ 'പുഷ്പ' സിനിമയിൽ സാമന്തയുടെ ഐറ്റം ഡാൻസൊരുക്കി (ഊ ആണ്ട മാമാവ) ടൺ കണക്കിന് അഭിനന്ദനങ്ങൾ നേടിയ പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്ക്കെതിരെ ലൈംഗികാരോപണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 33കാരിയായ നൃത്ത സംവിധായികയാണ് ഗണേഷിനെതിരെ 2020ൽ ലൈംഗികാതിക്രമ പരാതി നൽകിയത്.
ഗണേഷ് ആചാര്യ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും വിസമ്മതിച്ചപ്പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സിനിമയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു. ഇതു കൂടാതെ അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
മുംബയ് ഓഷിവാര പോലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര വനിതാ കമ്മിഷനിലും യുവതി പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |