ന്യൂഡൽഹി: അസാം കോൺഗ്രസ് മുൻ അദ്ധ്യക്ഷനും രാജ്യസഭാ മുൻ അംഗവുമായ റിപുൻ ബോറ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് ബോറയുടെ പാർട്ടി പ്രവേശം.തൃണമൂൽ കോൺഗ്രസിൽ ചേർന്ന കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
'1976 മുതലാണ് ഞാൻ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇക്കാലമാത്രയും പാർട്ടി എനിക്ക് നൽകിയ സ്ഥാനമാനങ്ങളിലും ഉത്തരവാദിത്തങ്ങളിലും നന്ദിയുണ്ട്. രാജ്യത്ത് വർഗീയ ശക്തികൾ വളരാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവയെ പ്രതിരോധിക്കുന്നതിന് പകരം പ്രത്യേക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പരസ്പരം പോരടിക്കുകയാണ് കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ. ഇത് ബിജെപിക്ക് വളരാനുള്ള വഴി ഒരുക്കുന്നു. അസ്സമിലും സാഹചര്യം മറിച്ചല്ല. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ബി.ജെ.പി നേതാക്കളുമായി ധാരണയുണ്ട്. ഈ അവസ്ഥയിൽ കോൺഗ്രസ് പാർട്ടിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ട്' സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ റിപുൻ ബോറ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |