അമരാവതി: ആന്ധ്രാപ്രദേശിൽ ചോദ്യപേപ്പർ ചോർന്ന കേസിൽ തെലുങ്കു ദേശം പാർട്ടി നേതാവ് പി. നാരായണ അറസ്റ്റിൽ. ചിറ്റൂർ ജില്ലയിലെ നാരായണയുടെ തന്നെ സ്ഥാപനമായ നാരായണ സ്കൂളിൽ 10ാം ക്ലാസിലെ തെലുങ്കു ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് അറസ്റ്റ്. എസ്.എസ്.സി ചോദ്യപേപ്പർ പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 27ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരാതി നൽകുകയായിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുള്ളവരോട് നാരായണ ചോദ്യപേപ്പർ പുറത്തെത്തിക്കാൻ ആവശ്യപ്പെടുകയും ഉത്തരങ്ങളടങ്ങിയ സ്ലിപ്പ് ഇൻവിജിലേറ്റേഴ്സിന്റെ ഒത്താശയോടെ വിദ്യാർഥികളുടെ പക്കൽ എത്തിക്കുകയുമായിരുന്നെന്ന് ചിറ്റൂർ പൊലീസ് അറിയിച്ചു. അതേസമയം, ഭരണത്തിലെ വീഴ്ചകൾ മറയ്ക്കാൻ സർക്കാർ പ്രതിപക്ഷത്തെ ബലിയാടാക്കുകയാണെന്ന് സംഭവത്തിൽ ടി.ഡി.പി എം.എൽ.എ നോറാ ലോകേഷ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |