ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളതിനാൽ സോണിയാഗാന്ധി സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, ഈ മാസം 8 ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിന് ഇത് തടസ്സമാകില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ മാസം 8ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സോണിയാഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഒരു അന്വേഷണ ഏജൻസി ആദ്യമായാണ് സോണിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |