വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലായിൽ സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ബൈഡന്റെ സന്ദർശന വിവരം നാഷണൽ സെക്യൂരിറ്റി കൗൺസിലും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു. സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |