ന്യൂഡൽഹി: നിഷ്ക്രിയമെന്ന് കണ്ടെത്തിയ 111 പാർട്ടികളുടെ രജിസ്ട്രേഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ഔദ്യോഗിക വിലാസത്തിൽ നടത്തിയ പരിശോധനയിൽ ഇവ നിഷ്ക്രിയമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. പരാതിയുള്ള പാർട്ടികൾക്ക് ഒരു മാസത്തിനകം പുനഃപരിശോധനക്കുള്ള അപേക്ഷ നൽകാം. നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ, ഒാഡിറ്റ് രേഖകൾ, ഇടപാടുകൾ തെളിയിക്കുന്ന ബാങ്ക് അക്കൗണ്ട് രേഖകൾ, സംഭാവന ലഭിച്ചതിന്റെ വിവരങ്ങൾ, പുതിയ ഭാരവാഹികളുടെ വിവരങ്ങൾ എന്നിവയും ഹാജരാക്കണം.
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അംഗീകാരമില്ലാത്ത മൂന്നു പാർട്ടികൾക്കെതിരെ നടപടിക്ക് കമ്മിഷൻ ശുപാർശ ചെയ്തു. മെയ് 25ന് അംഗീകാരമില്ലാത്ത 87 പാർട്ടികളുടെ രജിസ്ട്രേഷൻ കമ്മിഷൻ റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |