ന്യൂഡൽഹി : റോയൽ മലേഷ്യൻ എയർഫോഴ്സിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡിന്റെ 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. കൂടാതെ, അർജന്റീന, ഓസ്ട്രേലിയ, ഈജിപ്റ്റ്, യു.എസ്.എ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ തേജസ് വിമാനങ്ങങ്ങൾക്ക് താല്പര്യം പ്രകടിപ്പിച്ചതായും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാർലമെന്റിൽ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. ഒരു സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മിക്കാനുള്ള ശ്രമം രാജ്യത്തുണ്ടെന്ന് അറിയിച്ച മന്ത്രി എന്നാൽ, സുരക്ഷാ കാരണങ്ങളാൽ അതിന്റെ സമയക്രമങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |