ന്യൂഡൽഹി:സംസ്കൃതത്തെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഈ വിഷയം പരിഗണിക്കേണ്ടത് പാർലമെന്റാണെന്നും കോടതിയല്ലെന്നും ജസ്റ്റിസ് എം.ആർ ഷാ,ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത് നയപരമായ കാര്യമാണ്. അത് ഞങ്ങൾക്ക് മാറ്റാൻ കഴിയില്ല. ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയാണെന്നും കോടതി വ്യക്തമാക്കി. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ.ജി വൻസാരയാണ് ഹർജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |