ബംഗലൂരു: തന്റെ ബ്യൂട്ടിപാർലറിലെ ജീവനക്കാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടക ധാർവാഡിലെ നേതാവായ മനോജ് കർജഗി ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഇയാൾ യുവതിയെ സലൂണിൽ വച്ച് കടന്നു പിടിച്ചത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് മനോജിനെ പൊലീസ് അറസ്റ്റു ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ വടക്കുപടിഞ്ഞാറൻ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടറായിരുന്നു മനോജ് കർജഗി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |