ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മദ്ധ്യപ്രദേശ് സർക്കാരിന്റെ അഭിലാഷ പദ്ധതി 16 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മോത്തിലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഹിന്ദി സിലബസിന്റെ പാഠപുസ്തകങ്ങൾ അമിത് ഷാ പ്രകാശനം ചെയ്യുമെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. എൻജിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളും ഹിന്ദിയിൽ പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പരിപാടിയിൽ ഹിന്ദി വിദഗ്ദ്ധരുടെ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |