ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി നടത്തിയ പരാമർശത്തിൽ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജി പൊലീസിൽ പരാതി നൽകി. ഡൽഹിയിലെ നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച നന്ദിഗ്രാമിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുർമുവിന്റെ രൂപത്തെക്കുറിച്ചാണ് ഗിരിയുടെ പരാമർശമുണ്ടായത്. ഞങ്ങൾ ആരെയും അവരുടെ രൂപം വച്ച് വിലയിരുത്താറില്ല. നിങ്ങളുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ് എന്നായിരുന്നു പരാമർശം. പരാമർശത്തിന് പിന്നാലെ അഖിൽ ഗിരി ശനിയാഴ്ച മാപ്പ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |