SignIn
Kerala Kaumudi Online
Thursday, 19 February 2026 11.44 AM IST

'ലൈംഗികബന്ധത്തില്‍ തൃപ്തിയില്ല'; വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി

Increase Font Size Decrease Font Size Print Page
marriage

ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തൃപ്തി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് സംഭവം. ഭര്‍ത്താവ് അഭിഷേകിന് നിറം കുറവാണെന്നും യുവതി പരാതിപ്പെടുന്നുണ്ട്. ഒരു മാസം മുമ്പായിരുന്നു അഭിഷേക് യുവതിയെ വിവാഹം ചെയ്തത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ പരാതിയും ഉന്നയിച്ചു. ലൈംഗിക ബന്ധം തൃപ്തികരമല്ല എന്നായിരുന്നു പരാതി. അഭിഷേക് തന്റെ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് അഭിഷേക്. കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും തുറന്ന് പറയാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളുണ്ടെന്നും യുവതി പറഞ്ഞു.

ഇനിയും അഭിഷേകിനൊപ്പം താമസിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വിവാഹബന്ധം നിയമപരമായി തന്നെ ഒഴിയുമെന്നും യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് നിറം കുറവായതാണ് യുവതിയുടെ പ്രശ്‌നമെന്നും കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നുമാണ് അഭിഷേകിന്റെ പ്രതികരണം. മൂന്ന് ലക്ഷം രൂപ വരെ ചെലവാക്കിയാണ് വിവാഹം നടത്തിയതെന്നും ഭാര്യക്കെ തന്നെ ഇഷ്ടമല്ലാത്തതിനാല്‍ ബന്ധം തകരുകയാണെന്നും തനിക്ക് വിഷമമുണ്ടെന്നും അഭിഷേക് പ്രതികരിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY