
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌റ്റർ അഴിമതിക്കേസിൽ ജയിൽമോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേൽ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. 1999ലെ ഇന്ത്യ-യു.എ.ഇ കുറ്റവാളി കൈമാറ്റ കരാറിലെ വ്യവസ്ഥകൾ ചോദ്യംചെയ്‌ത ഹർജിയും ഹൈക്കോടതി നിരസിച്ചിരുന്നു. ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെെഞ്ചിൽ മിഷേലിന്റെ ഹർജി ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും വിഷയം മുൻപ് പലതവണ പരിഗണിച്ച ജസ്റ്റിസ് വിക്രംനാഥിന്റെ ബെഞ്ചിലേക്ക് വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |