SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു, ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
accident

ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണ് ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും പരിക്ക്. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കൃഷിയിടത്തിലേക്ക് തകർന്നുവീണത്. വിജയപുരയിലെ ബബലേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മംഗളൂരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വലിയൊരു ദുരന്തം ഒഴിവായെന്നാണ് അപകടം കണ്ടുനിന്നവർ പറയുന്നത്.

കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ എഞ്ചിനിൽ തകരാറ് സംഭവിച്ചെന്നാണ് പുറത്തുവരുന്ന വിവരം. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു. നിലത്ത് പതിച്ച ആഘാതത്തിൽ വിമാനം തലകീഴായി മറിയുകയും മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

സംഭവമറിഞ്ഞ ഉടൻ തന്നെ ബബലേശ്വർ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തകർന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പൈലറ്റുമാരെ എത്രയും വേഗം പുറത്തെടുക്കാൻ സാധിച്ചത് വലിയ ആശ്വാസമായെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, AIRCRAFT, KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY