
ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. ഇതിൽ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയ്‌യുടെ വാഹനത്തിന് പിന്നാലെ ഇരുചക്രവാഹനങ്ങളിലാണ് റാലിയിൽ ആളുകൾ പിന്തുടർന്നത്. ഇതിനിടെ ഇവർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലിക്ക് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്.
தவெக தலைவர் விஜயை பார்க்கும் ஆர்வத்தில் நடந்த விபத்து..#TVK | #Vijay | #Election2026 | #Thanjavur | #Accident pic.twitter.com/5qbCmwa0vQ
— PttvOnlinenews (@PttvNewsX) March 4, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |