SignIn
Kerala Kaumudi Online
Friday, 06 March 2026 2.29 AM IST

പശ്ചിമബംഗാൾ ഗവ‌ർണർ സി വി ആനന്ദബോസ് രാജിവച്ചു,​ കാരണം വ്യക്തമാക്കാതെ രാജിക്കത്ത്

Increase Font Size Decrease Font Size Print Page

anadabose

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജി വച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ ആനന്ദബോസ് വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമബപംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ് ആനന്ദബോസ്. റിട്ടയേർ‌ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. ഗവർണർ സ്ഥാനത്ത് മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ‌.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും.

അതേസമയം ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നും ഗവർണറെ സമ്മർദ്ദത്തിലാക്കി രാജി വയ്പിച്ചെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, ANANDABOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.