ന്യൂഡൽഹി: ടിക്കറ്റ് ബുക്ക് ചെയ്‌ത ശേഷം യാത്രാ തീയതി മാറ്റാനുള്ള സൗകര്യം ജനുവരി മുതൽ റെയിൽവേ നടപ്പാക്കും. യാത്രക്കാർക്ക് ഉറപ്പായ ടിക്കറ്റുകളുടെ (കൺഫേംഡ്) യാത്രാ തീയതി ഫീസൊന്നും കൂടാതെ ഓൺലൈനായി മാറ്റാൻ കഴിയുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. പക്ഷേ ലഭ്യതയ്‌ക്കനുസരിച്ചാകും പുതിയ തീയതിയിൽ ടിക്കറ്റുണ്ടാകുക. ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അതും നൽകണം.
നിലവിൽ യാത്രാ തീയതി മാറ്റണമെങ്കിൽ ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കി പുതിയതെടുക്കണം. കൺഫേംഡ് ടിക്കറ്റുകൾ, പ്രത്യേകിച്ചും ഉയർന്ന ക്ളാസുകളിലേത് റദ്ദാക്കുമ്പോൾ പണവും നഷ്‌ടമാകും. ഇത് യാത്രക്കാരുടെ താത്‌പര്യത്തിന് വിരുദ്ധമാണെന്ന് മനസിലാക്കിയാണ് മാറ്റമെന്ന് അശ്വനി വൈഷ്‌ണവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |