റിയാദ് : മെസിയെത്തും മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. നാളെ എഫ്.സി ഗോവയുമായുള്ള ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി സൂപ്പർ താരം എത്തില്ലെന്ന് ക്രിസ്റ്റ്യാനോ കളിക്കുന്ന സൗദി ക്ളബ് അൽ നസ്ർ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്നും താരത്തിന്റെ ഇന്ത്യയിലേക്കുള്ള വിസ പ്രസസിംഗ് തുടങ്ങിയെന്നും കഴിഞ്ഞവാരം എഫ്.സി ഗോവ ക്ളബ് അറിയിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയും അൽ നസ്റും തമ്മിലുള്ള കരാർ അനുസരിച്ച് എവേ മത്സരങ്ങളിൽ താരത്തിന് താത്പര്യമുണ്ടെങ്കിൽ മാത്രം കളിച്ചാൽ മതി. ക്ളബിന്റെ കഴിഞ്ഞ എവേ മത്സരങ്ങളിലും ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |