SignIn
Kerala Kaumudi Online
Thursday, 19 February 2026 12.14 AM IST

'അവര്‍ നല്ല ജോഡിയായിരുന്നു, ഭ്രാന്തമായി പരസ്പരം സ്‌നേഹിച്ചിരുന്നിട്ടും വിവാഹം നടന്നില്ല', വെളിപ്പെടുത്തി നടന്‍

Increase Font Size Decrease Font Size Print Page
wedding

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം നടക്കാതെപോയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടന്‍. നദിഷ് സന്ധുവാണ് വിവാഹം മുടങ്ങിയ സംഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. സ്മൃതിയുടെ പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചുവെന്നാണ് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വെളിപ്പെടുത്തലുമായി സ്മൃതി രംഗത്ത് വരികയായിരുന്നു.


സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും അവതാരികയുമായ മിസ് മാലിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറിയ സംഭവത്തേക്കുറിച്ച് നടന്‍ മനസ്സ് തുറന്നത്. താന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു, പക്ഷേ അത് നടന്നില്ല. അവിടെവച്ചാണ് വിവാഹം റദ്ദാക്കിയ വിവരം അറിയുന്നത്. അവിടെകൂടിയ അതിഥികളോടും മാദ്ധ്യമങ്ങളോടും സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്‌നം മൂലം വിവാഹം മാറ്റിവെച്ചുവെന്നാണ് അറിയിച്ചതെന്നും നന്ദിഷ് പറഞ്ഞു.

പിന്നീട് മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് വിവാഹം മാറ്റിവെച്ചതിനുപിന്നിലെ പ്രശ്‌നങ്ങളേക്കുറിച്ച് അറിഞ്ഞതെന്നും നന്ദിഷ് പറഞ്ഞു. അതില്‍ തനിക്കേറെ സങ്കടം തോന്നി. കാരണം അവരുടെ സ്‌നേഹം താന്‍ നേരിട്ടുകണ്ടിട്ടുള്ളതാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷമായി അവര്‍ എത്രത്തോളം ഭ്രാന്തമായാണ് സ്‌നേഹിച്ചിരുന്നതെന്ന് താന്‍ കണ്ടിട്ടുണ്ട്. അവര്‍ അത്ര നല്ല ജോഡികളായിരുന്നുവെന്നും നന്ദിഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു യുവതിക്കൊപ്പം പലാഷിനെ മോശം സാഹചര്യത്തില്‍ കണ്ടതാണ് വിവാഹം മുടങ്ങിയതിന് കാരണമെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും പിന്നീട് പുറത്ത് വന്നിരുന്നു.

TAGS: OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY