
ജയ്പൂർ: ജനാല തുറന്നിരിക്കുന്നത് ശ്രദ്ധിക്കാതെ ഹോട്ടൽമുറിക്കുള്ളിൽ പ്രണയകേളികളിൽ ഏർപ്പെട്ട ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ദൃശ്യങ്ങളാണിത്. വിവരമെറിഞ്ഞെത്തിയ ജനക്കൂട്ടം പകർത്തിയ വീഡിയോയാണ് ആരോ സോഷ്യൽമീഡിയിൽ പോസ്റ്റുചെയ്തത്.
പഞ്ചനക്ഷത്രഹോട്ടലിലെ മുകൾ നിലയിലെ മുറിയിലാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. ജനാല തുറന്നിട്ട് കർട്ടനും നീക്കി ഇവർ പ്രണയസല്ലാപങ്ങളിൽ ഏർപ്പെട്ടതാണ് പ്രശ്നമായത്. വഴിയാത്രക്കാരായ ചിലർ ഇതുകണ്ടു. വിവരമറിഞ്ഞ് ആൾക്കാരുടെ എണ്ണം കൂടി. ഇതോടെ ട്രാഫിക് ബ്ലോക്കുമായി. ചിലർ കൂക്കിവിളിച്ചപ്പോൾ മറ്റുചിലർ ദൃശ്യങ്ങൾ പകർത്തി. ഒടുവിൽ പൊലീസ് എത്തിയാണ് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കിയത്.
അത്ര വ്യക്തമല്ലെങ്കിലും ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ദൃശ്യങ്ങൾ പോസ്റ്റുചെയ്തതിനെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകളും പൊടിപൊടിച്ചു. ദമ്പതികൾ അടച്ചിട്ട മുറിയിൽ ചെയ്യേണ്ട കാര്യം പരസ്യമായി ചെയ്തത് തെറ്റാണെന്നാണ് ബഹുഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയാണെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും അവർ പറയുന്നു. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
'അബദ്ധം പറ്റുക മനുഷ്യസഹജമാണ്. അത്തരത്തിലൊരു അബദ്ധമാണ് ദമ്പതികൾക്ക് ഉണ്ടായത്. അതിനെ പരസ്യപ്പെടുത്തേണ്ട കാര്യമില്ല. നിങ്ങൾക്ക് ഇത്തരത്തിൽ പറ്റുന്ന അബദ്ധം ആരെങ്കിലും പരസ്യമാക്കിയാലുള്ള അവസ്ഥ ആലോചിച്ചാൽ മാത്രം മതി'- ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് പറയുന്നു. ഇത്തരം ചർച്ചകൾ ഒഴിവാക്കി ദൃശ്യങ്ങൾ കൂടുതൽ പ്രചരിക്കുന്നത് തടയണമെന്നാണ് മറ്റുചിലർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |