ഹോസ്റ്റലുകളിലൊക്കെ താമസിക്കുന്നവർ റൂംമേറ്റിന്റെ വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ചിലപ്പോൾ സുഹൃത്ത് ഉപയോഗിച്ചതിന് ശേഷം കഴുകാതെയായിരിക്കും അവർ ആ വസ്ത്രം ഇട്ടിട്ടുണ്ടാകുക. അത്തരത്തിൽ സെക്കൻഡ് ഹാൻഡ് വസ്ത്രം കഴുകാതെ ഉപയോഗിച്ച ഒരു യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വലിയ വില കൊടുത്ത് ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വിൽക്കുന്ന സ്‌റ്റോറുകൾ വിദേശത്തൊക്കെ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ബ്രാൻഡഡ് വസ്ത്രങ്ങൾ ഉപയോഗിക്കാൻ സാധാരണക്കാർക്കും സാധിക്കുന്ന. അങ്ങനെയൊരു സ്‌റ്റോറിൽ നിന്നാണ് യുവാവ് വസ്ത്രം വാങ്ങിയത്.
ആ വസ്ത്രം കഴുകാതെ ഉപയോഗിച്ചപ്പോൾ യുവാവിന്റെ മുഖത്തടക്കം സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ അനുഭവപ്പെട്ടു. പിന്നാലെ കുരുക്കളും പ്രത്യക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് യുവാവ് പങ്കുവച്ചത്. താൻ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങാറുണ്ടെന്നും, പലരെയും പോലെ, കഴുകാതെ തന്നെ അവ ധരിക്കാറുണ്ടെന്നും യുവാവ് വീഡിയോയിൽ പറഞ്ഞു.
ത്രിഫ്റ്റ് സ്‌റ്റോറുകളിൽ നിന്നൊക്കെ വാങ്ങിയാൽ വളരെ കുറച്ച് ആളുകൾ മാത്രമേ വസ്ത്രങ്ങൾ കഴുകാറുള്ളൂ. ഇതിന്റെ കളർ പോകുമോ എന്ന പേടിയുണ്ടാകും. ഡ്രൈവാഷ് ചെയ്യാൻ പണം നൽകേണ്ടിവരും. അതിനാൽത്തന്നെ യുവാവ് കഴുകാതെ ഉപയോഗിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |