SignIn
Kerala Kaumudi Online
Sunday, 26 April 2026 4.20 AM IST

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ, ഓർഗാസം ഷോട്ടുകൾ സ്വീകരിക്കുന്നതിൽ കൂടുതലും വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾ

Increase Font Size Decrease Font Size Print Page

marriage

ദാമ്പത്യ ബന്ധത്തിൽഏറെ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ് ലൈംഗികത. പങ്കാളിയിൽ നിന്ന് ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ വിവാഹ മോചനത്തിലെത്തുന്ന ബന്ധങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ പ്രശ്വങ്ങൾ്ക് പരിഹാരമെന്ന നിലയിൽ അവതരിപ്പിച്ച ഒ ഷോട്ടുകൾ എന്ന ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് വലിയ ജനപ്രീതി ലഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായി ഓർഗാസം ഷോട്ടുകൾ വലിയൊരു ശതമാനം പെൺകുട്ടികൾ സ്വീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഉയർന്ന ലൈംഗിക ശേഷി, ശക്തമായ രതിമൂർച്ഛ എന്നിവയാണ് ഓർഗാസം ഷോട്ടുകൾ സ്വീകരിക്കുന്നവർക്ക് ലൈംഗിക വേഴ്ചയ്ക്കിടെ ലഭിക്കുക എന്നാണ് ഇവ നടത്തുന്ന ക്ലിനിക്കുകളുടെ അവകാശവാദം. ഇവയുടെ പരസ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ മരുന്നിന് പിന്നിൽ വൻചതി ഒളിഞ്ഞിരിക്കാമെന്നും ആശങ്കയുണ്ട്.

ചികിത്സ തേടുന്ന യുവതിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ തരംതിരിച്ചെടുത്ത് പിന്നീടത് ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാറ്റം വരുത്തി കുത്തിവയ്ക്കുന്നതാണ് ഒ ഷോട്ടുകളുടെ രീതി. ഇത് ഈ ഭാഗങ്ങളുടെ സെൻസിറ്റിവിറ്റി ഉയർത്തുന്നു. സ്വന്തം പ്ലാസ്മ തന്നെയാണ് കുത്തിവയ്ക്കുന്നു എന്നതിനാൽ ഒ ഷോട്ടുകൾ സ്ത്രീകൾക്ക് പ്രശ്നമാവാറില്ല. എന്നാൽ അപൂർവം സന്ദർഭങ്ങളിൽ കുത്തിവയ്ക്കുന്ന ഭാഗങ്ങളിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഒ ഷോട്ടുകൾക്ക് കൃത്യമായ നേട്ടമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ലൈംഗിക ക്ഷമതയ്ക്ക് മിക്കവാറും പേരിലും ശാരീരികമായ കാരണങ്ങളല്ല മാനസിക പ്രശ്നങ്ങളാണ് കാരണമാകാറുള്ളത് എന്നാണ് ഇവരുടെ വാദം. മാനസിക പ്രശ്നങ്ങൾ സ്ത്രീകളിൽ ഹോർമോണൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇത് ലൈംഗിക ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. ഇതിന് മനശാസ്ത്ര പരമായ മരുന്നുകളാണ് വേണ്ടതെന്നും ഇവർ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയത്തിലാണ് യഥാർത്ഥ ഒ ഷോട്ടുകൾ നൽകുക എന്നിരിക്കെ പല ക്ലിനിക്കുകളും ഒ ഷോട്ടുകൾ കൈത്തണ്ടയിലോ മറ്റോ കുത്തുന്ന മരുന്നായാണ് മാർക്കറ്റ് ചെയ്യുന്നത്.

TAGS: ORGASAM SHOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.