ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തിന് രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. ടീമിന്റെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും ശാന്തത കൈവിടാതെ മിടുക്കനായി ബാറ്റ് ചെയ്യുന്ന കളിക്കാരനാണ് ജഡേജ. ഇത്തവണ അദ്ദേഹത്തിന് തോൽക്കുമെന്ന ഭയം തോന്നിയിരിക്കാം, ലോവർ ഓർഡർ ബാറ്റ്സ്മാൻമാരെ ആശ്രയിച്ചത് അമിതമായ സമ്മർദ്ദം കളിയെ ബാധിച്ചിരിക്കും. മിഡ്-ഡേയ് പത്രത്തിലെ ഒരു കോളത്തിലാണ് മുൻ താരം ബൽവീന്ദർ സന്ധു തന്റെ അഭിപ്രായം കുറിച്ചത്.
193റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, ലോവർ ഓർഡർ ബാറ്റ്സ്മാൻമാർക്കൊപ്പം ടീമിനെ വിജയത്തിലെത്തിക്കാൻ ജഡേജ നിർബന്ധിതനാവുകയായിരുന്നു. എട്ട് വിക്കറ്റിന് 112 എന്ന നിലയിൽ ടീം കഷ്ടപ്പെടുമ്പോൾ ജസ്പ്രീത് ബുംറയുമായും പിന്നീട് മുഹമ്മദ് സിറാജുമായും കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞു. അവസാനം വരെ ജഡേജ പുറത്താകാതെ നിന്നെങ്കിലും ബുംറയും സിറാജും പുറത്തായതോടെ, 22 റൺസിന് മത്സരം ഇന്ത്യക്ക് കൈവിട്ടുപോയി.
'നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് അണ്ടർ 19 കളിക്കുമ്പോൾ മുതൽ ജഡേജയെ എനിക്ക് പരിചയമുള്ളതാണ് . അന്നും അദ്ദേഹം പ്രായത്തിനപ്പുറം പക്വത കാണിച്ചു. മിടുക്കനായ ഒരു കളിക്കാരനാണ് ജഡേജ. സമ്മർദ്ദത്തിലും ശാന്തൻ. പക്ഷേ ഇത്തവണ പരാജയപ്പെടുമോ എന്ന ഭീതിയൊ ലോവർ ഓർഡർ ബാറ്റ്സ്മാൻമാരെ വിശ്വസിക്കാത്തതിന്റെ സമ്മർദ്ദമോ അദ്ദേഹത്തെ കീഴടക്കി.
ബുംറ നന്നായി കളിച്ച സമയത്ത് അദ്ദേഹത്തെ ജഡേജ കുറച്ചുകൂടി വിശ്വസിക്കണമായിരുന്നു. നാലാം പന്തിൽ നിന്ന് സിംഗിൾ എടുത്ത് സ്ട്രൈക്ക് നിലനിർത്താൻ ജഡേജ ശ്രമിച്ചില്ല.അങ്ങനെ സംഭവിച്ചെങ്കിൽ ഫീൽഡിൽ ഉയർത്തിയ അവസാന രണ്ട് പന്തുകൾ പൂർത്തിയാക്കാൻ ജഡേജയ്ക്ക് കഴിയുമായിരുന്നു.' സന്ധു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |