ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്രഭാതസവാരിക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
രോഗനിർണയ പരിശോധനകൾ നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ആരോഗ്യനില മോശമായതിനാൽ, ഇന്ന് നടത്തേണ്ടിയിരുന്ന പരിപാടികൾ മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് ഭാര്യ ദുർഗ സ്റ്റാലിന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, ഇതും സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |