കൊളംബോ: മുൻ നായകനും ഓപ്പണറുമായ സനത് ജയസൂര്യയെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ താത്കാലിക മുഖ്യ പരിശീലകനായി നിയമിച്ചു. സെപ്റ്റംബർ വരെയാകും കാലാവധി. ട്വന്റി-20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടക്കാനാകാതിരുന്ന ലങ്കൻ ടീമിന്റെ മുഖ്യകോച്ച് ക്രിസ് സിൽവർവുഡിന് പകരമാണ് ജയസൂര്യയെത്തുന്നത്. ലോകകപ്പിൽ ജയസൂര്യ ബാറ്റിംഗ് കോച്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |