SignIn
Kerala Kaumudi Online
Thursday, 11 July 2024 1.56 PM IST

'നതാഷയെ വേണ്ട, ഈ പെൺകുട്ടിയെ വിവാഹം കഴിക്കൂ'; വൈറലായി ഹാർദിക്കിന്റെ വീഡിയോ, കമന്റുകളുമായി ആരാധകർ

hardik-pandya

ഏറെ വിമർശനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങിയാണ് ഹാർദ്ദിക് പാണ്ഡ്യ ട്വന്റി-20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയത്. ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തളച്ച ഹാർദിക് പാണ്ഡ്യ ശരിക്കും ഒരു സങ്കടക്കടൽ നീന്തി വന്നവനാണ്. ഐപിഎല്ലിലെ മുംബയ് ഇന്ത്യൻസിന്റെ നായകവേഷത്തിലേറ്റ കൂക്കിവിളികൾക്കൊപ്പം വ്യക്തിജീവിതത്തിലെ തിരിച്ചടികളും ഹാർദിക്കിനെ വേട്ടയാടി. ഭാര്യ നതാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞെന്ന വാർത്തകൾ ആരാധകരെ അടക്കം നിരാശയിലാക്കിയിരുന്നു. ഐപിഎൽ മത്സരത്തിന് ശേഷമാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്.

ഇരുവരും വിഷയത്തിൽ നേരിട്ട് പ്രതികരിച്ചും രംഗത്തെത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ ഹാർദിക്കിനൊപ്പം ഒരു ആരാധികയാണെന്നാണ് വിവരം. വെള്ളയിൽ കറുത്ത പുള്ളിയുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്. വിവാഹമോചന വിവാദങ്ങൾക്കിടയിലാണ്, ആരാധികയ്‌ക്കൊപ്പമുള്ള ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും പുതിയ ചിത്രം ഇന്റർനെറ്റിൽ ഒരു കോളിളക്കം സൃഷ്ടിച്ചത്.

വീഡിയോ വൈറലായതോടെ ഇരുവരുടെയും പേരുകൾ ചേർത്തുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറായ പ്രാച്ഛി സോളങ്കിയാണ് വീഡിയോയിൽ ഹാർദിക്കിനൊപ്പമുള്ളത്. ഇരുവരുമുള്ള ചിത്രങ്ങളും പ്രാച്ഛി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള താരമാണ് പ്രാച്ഛി. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹാർദിക്കിന്റെ പുതിയ കാമുകിയാണോ വീഡിയോയിലുള്ളത് തുടങ്ങിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. രണ്ടാളും ക്യൂട്ടാണ്, 'ഹാർദിക്കിനെ വിവാഹം കഴിച്ച് ജീവിതം മനോഹരമാക്കൂ', 'ലക്കി ഗേൾ', 'ഹാർദിക് ആ കുട്ടിയെ നോക്കുന്നത് നോക്കൂ, 'നതാഷയെ നമുക്ക് വേണ്ട, ഈ പെൺകുട്ടിയെ വിവാഹം കഴിക്കൂ'- തുടങ്ങിയ കമന്റുകളും ഇൻസ്റ്റഗ്രാമിൽ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HARDIK PANDYA, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.