
ഗുവാഹത്തി: തുടർച്ചയായ മൂന്നാം ജയം നേടി ട്വന്റി-20 പരമ്പരയും നേടാനുറച്ച് ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. രാത്രി 7 മുതൽ ഗുവഹാത്തിയിലെ ബരസ്‌പര സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ട്വന്റി -20 പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ്. ഇന്ന് വിജയം നേടാനായാൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര രണ്ട് കളി ബാക്കിനിൽക്കെ തന്നെ സ്വന്തമാക്കാം.
അതേസമയം തോൽവികൾക്ക് പകരം വീട്ടാനാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ബളിംഗിലെ പിഴവുകളൾ പരിഹരിച്ചാവെ ന്യൂസിലാൻഡിന് പ്രതീക്ഷയ്‌ക്ക് വകയുള്ളൂ.
ടീം ന്യൂസ്
ഇന്ത്യ-ക്യാപ്ടൻ സൂര്യകുമാർ യാദവ്ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. ഇഷാൻ കിഷന്റെ ബാറ്റിംഗും പ്ലസ് പോയിന്റാണ്.എന്നാൽ മലയാളി ഓപ്പണർ സഞ്ജു സാംസൺ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. ജസ്പ്രീത് ബുംറ തിരിച്ചെത്തിയേക്കും.
സാധ്യതാ ടീം- അഭിഷേക്, സഞ്ജു,ഇഷാൻ,സൂര്യ,ദുബെ,ഹാർദിക്,റിങ്കു,ഹർഷിത്/ബുംറ, കുൽദീപ്/അക്ഷർ,അർഷ്‌ദീപ്, വരുൺ.
ന്യൂസിലാൻഡ്
കഴിഞ്ഞ മത്സരത്തിൽ അടിച്ചുകൂട്ടിയ ഫോൾക്ക്‌സിന് പകരം ജിമ്മി നീഷംഇന്ന് കളിച്ചേക്കും.
സാധ്യതാ ടീം. - സെയ്‌ഫെർട്ട്, കോൺവെ,രചിൻ,ഫിലിപ്പ്സ്, മിച്ചൽ,ചാപ്‌മാൻ, സാൻഡ്‌നർ, നീഷം ഹെൻറി,ഡുഫി, സോധി.
മലയാളി ഗോളിൽ കേരളത്തിന്റെ
സന്തോഷം പകുതിയായി
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫു്ടബോളിൽ ഇന്നലെ ഗ്രൂപ്പ് ബിയിലെ കളിയിൽ കേരളവും റെയിൽവേസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റെയിൽവേസിന്റെ സോയിഭം അഭിനാഷ് സിംഗിന്റെ സെൽപ് ഗോളിലാണ് കേരളം ലീഡെടുത്തത്. കളിയവസാനിക്കാറാകവെ മലയാളി താരം പി.കെ ഫസീനാണ് റയിൽവേസിന്റെ സമനില ഗോൾ നേടിയത്. ഇരുടീമും ശ്രദ്ധയോടെയാണ് തുടങ്ങിയത്. മത്സരത്തിന്റെ 37-ാം മിനിട്ടിലാണ് സോയിഭത്തിന്റഎ പിഴവിൽപിറന്ന സെൽഫ് ഗോൾ കേരളത്തിന്റെ അക്കൗണ്ടിൽ എത്തുന്നത്. ഈ ഗോളിന്രെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ കേരളത്തിനായി.
എന്നാൽ രണ്ടാം റൗണ്ടിൽ റെയിൽവേസ് ഗോൾതിരിച്ചടക്കാനായി ആക്രമണത്തിന്റഎ മൂർച്ച കൂട്ടി. 80-ാം മിനിട്ടിൽ കോർണറിൽ നിന്ന് കിട്ടിയ പന്ത് തലകൊണ്ട് ഗോളിലേക്ക് തിരിച്ച് വിട്ട് ഫസീൻ റെയിൽവേയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു. തുടർന്നും ഇരുടീമും ഗോളിനായി നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും വലകുലുങ്ങിയില്ല.
ആർ.സി.ബിക്ക് ആദ്യ തോൽവി
വഡോദര: വനിതാ പ്രീമിയർ ലീഗിൽ സീസണിലെ ആർ.സി.ബിയുടെ വിജയക്കുതിപ്പിന് തടയിട്ട് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെനടന്ന മത്സരത്തിൽ ഡൽഹി 7 വിക്കറ്റിനാണ് ആർ.സി.ബിയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ആർ.സി.ബി 20 ഓവറിൽ 109 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഡൽഹി 15.4 ഓവറിൽ 3 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (111/3). ആർ.സി.ബിയുടെ ഇത്തവണത്തെ ആദ്യതോൽവിയാണിത്. വനിതാ പ്രീമിയർ ലീഗിൽ അവരുടെ ഏറ്റവും ചെറിയ ടോട്ടലും ഇതുതന്നെ. ജയത്തോടെഡൽഹി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.
കോൽഡോയും ദുഷാനും
ബ്ലാസ്‌റ്റേഴ്ഡസ് വിട്ടു
തിരുവനന്തപുരം: കോൽഡോ ഒബിയേറ്റയും ദുഷാൻ ലാഗറ്ററും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ടു. ഇരു താരങ്ങളുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. കോൽഡോ ഒബിയേറ്റ ഇന്ത്യക്ക് പുറത്തുള്ള ക്ലബിലേക്ക് ചേക്കേറും.
ക്ലബ്ബിനായി താരം പുലർത്തിയ പ്രൊഫഷണലിസത്തിനും സമർപ്പണത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തി.
ദുഷാൻ ലാഗറ്ററുമായുള്ള കരാറും ക്ലബ്ബ് പരസ്പര സമ്മതപ്രകാരം റദ്ദാക്കി. ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് ക്ലബ്ബ് നന്ദി അറിയിക്കുന്നു.
ഇരുവരുടെയും ഭാവി കരിയറിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി എല്ലാവിധ ആശംസകളും നേരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |