SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

കിരീടപ്പോര്

Increase Font Size Decrease Font Size Print Page
d

വഡോദര : വനിതാ പ്രീമിയർ ലീഗിലെ പുതിയ ചാമ്പ്യനെ ഇന്നറിയാം. വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ വേദിയാകുന്ന ഫൈനലിൽ രണ്ടാം കിരീടം തേടി ആർ.സി.ബിയും കപ്പിൽ കന്നി മുത്തമിടാൻ ഡൽഹി ക്യാപിറ്റൽസും ഇറങ്ങുമ്പോൾ തീപാറും പോരാട്ടം ഉറപ്പ്.

ആത്മാർത്ഥ സുഹൃത്തുക്കളായ സ്മൃതി മന്ഥനയും ജമീമ റോഡ്രിഗസും നേർക്കു നേർ പോര് നയിക്കുന്ന ഫൈനൽ

രാത്രി 7.30 മുതലാണ്. ലീഗ് ഘട്ടത്തിലെ ചാമ്പ്യന്മാരായ ആർ.സി.ബി നേരിട്ട് ഫൈനലുറപ്പിക്കുകയായിരുന്നു. ലീഗ് ഘട്ടത്തിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഡൽഹി എലിമനേറ്ററിൽ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ജയിൻ്റ്സിനെ 7 വിക്കറ്റിന് കീഴടക്കിയാണ് തുടർച്ചയായ മൂന്നാം ഫൈനലിന് ടിക്കറ്റെടുത്ത്.

ആർ സി.ബി ഇത്തവണ കളിച്ച എട്ട് കളികളിൽ ആറും ജയിച്ച പ്പോൾ പതർച്ചയോടെ തടങ്ങിയ ഡൽഹി തുടർന്ന് തകർപ്പൻ ജയങ്ങൾ നേടിയാണ് ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ നാല് വീതം ജയവും തോൽവിയുമാണ് അവർക്കുള്ളത്.

ടീം ന്യൂസ്

രണ്ടാം ഫൈനലിനിറങ്ങുന്ന ആർ.സി.ബി ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ്. പരിക്കിൽ നിന്ന് മോചിതയായ പൂജ വസ് ട്രാക്കർ ഇന്നും സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ചേക്കും. അരുന്ധതി റെഡ്ഡിക്ക് പകരം പ്രേമ റാവത്ത് കളിക്കാൻ സാധ്യതയുണ്ട്.

സാധ്യതാ ടീം - സ്മൃതി, ഗ്രേസ് ഹാരിസ്, ജോർജിയ വോൾ , റിച്ച ഘോഷ്, രാധാ യാദവ്, നദിൻ ഡി ക്ലർക്ക് , പൂജ, ശ്രേയങ്ക പാട്ടിൽ , സയാലി, അരുന്ധതി / പ്രേമ, ലോറേൻ ബെൽ

ഡൽഹി -

കഴിഞ്ഞ മൂന്ന് ഫൈനലിലും കാലിടറിയ ഡൽഹി കലാപ്പോരിലെ ദൗർഭാഗ്യത്തെ ഇത്തവണ അടിച്ചകറ്റാമെന്ന പ്രതീക്ഷയിലാണ്.

സാധ്യതാ ടീം - ഷഫാലി , ലിസ്സെല്ലെ ലി, ലോറ വോൾ വാർട്ട്, ജമീമ, കാപ്പ് , ഷിനല്ലെ ഹെൻറി , നിക്കി പ്രസാദ് , സ്നേഹ് റാണ , മിന്നു മണി , നന്ദിനി ശർമ്മ , ശ്രീ ചരിണി.

ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും

ഡി.സിയുടെ ഇത്തവണത്തെ വിജയങ്ങൾ എല്ലാം ചേസിംഗിലൂടെയാണ്.

TAGS: NEWS 360, SPORTS, WPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY