SignIn
Kerala Kaumudi Online
Monday, 27 April 2026 1.36 AM IST

ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് സഞ്ജു, പിന്നിലാക്കിയത് മൂന്ന് ഇന്ത്യൻ താരങ്ങളെ

Increase Font Size Decrease Font Size Print Page
sanjusamson

ചെന്നൈ: 2026 ഐപിഎൽ സീസണിൽ പുതു ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന റെക്കാഡാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ കഗിസോ റബാദയെ ബൗണ്ടറി പായിച്ചാണ് സഞ്ജുവിന്റെ നേട്ടം.

എം.എസ് ധോണി, സുരേഷ് റെയ്ന, കെ.എൽ രാഹുൽ എന്നിവരെ പിന്നിലാക്കിയാണ് സഞ്ജു ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായത്. 3,555 പന്തുകളിൽ നിന്നാണ് താരം 5,000 റൺസ് എന്ന മാന്ത്രിക സംഖ്യ തൊട്ടത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി സഞ്ജു.

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ചതിൽ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനാണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി 2021ലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2020ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴാണ് വാർണർ 5000 റൺസിൽ എത്തിയത്.

ആക്രമിച്ച് കളിക്കാനുള്ള, സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് ഇത്ര വേഗത്തിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഈ സീസണിൽ ഒന്നിലധികം സെഞ്ച്വറികൾ നേടിയ സഞ്ജു, നിർണായക ഘട്ടത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതോടൊപ്പം അതിവേഗം റൺസ് ഉയർത്തുന്ന മികച്ച ട്വന്റി-20 ബാറ്ററായും സ്വയം മാറിയിരിക്കുകയാണ്.

TAGS: NEWS 360, SPORTS, CSK, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.