SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

10000 തികച്ച് പരസ് ദോഗ്ര

Increase Font Size Decrease Font Size Print Page
paras-dogra

കൊൽക്കത്ത : രഞ്ജി ട്രോഫിയിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ജമ്മു കാശ്മീരിന്റെ നായകൻ പരസ് ദോഗ്ര. ബംഗാളിനെതിരായ സെമിയിൽ 11റൺസിലെത്തിയപ്പോഴാണ് പരസ് ഈ നാഴികക്കല്ല് കടന്നത്. 146 മത്സരങ്ങളിലെ 232 ഇന്നിംഗ്സുകളിൽ നിന്നാണ് പരസ് 10047 റൺസിലെത്തിയിരിക്കുന്നത്.33 സെഞ്ച്വറികളും 34 അർദ്ധ സെഞ്ച്വറികളും മുൻ ഹിമാചൽ താരമായ പരസ് നേടിയിട്ടുണ്ട്.12038 റൺസ് രഞ്ജിയിൽ നേ‌ടിയിട്ടുള്ള വസീം ജാഫർ മാത്രമാണ് പരസിന് മുന്നിലുള്ളത്.

വസീം ജാഫറിന്റെ 48-ാം പിറന്നാൾ ദിനത്തിലാണ് പരസ് അദ്ദേഹത്തിന് പിന്നാലെ 10000ക്ളബിലെത്തിയത്.

TAGS: NEWS 360, SPORTS, PARAS DOGRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY