SignIn
Kerala Kaumudi Online
Friday, 20 February 2026 4.24 AM IST

നാലും നേടി വിൻഡീസ്

Increase Font Size Decrease Font Size Print Page
cricket

ഇറ്റലിയെ 42 റൺസിന് തോൽപ്പിച്ചു

കൊൽക്കത്ത : ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിലും ജയിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്നലെ നാലാം മത്സരത്തിൽ ഇറ്റലിയെ 42 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 165/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇറ്റലിയുടെ മറുപടി 18 ഓവറിൽ 123ൽ അവസാനിച്ചു.

46 പന്തുകളിൽ ആറുഫോറും നാലു സിക്സുമടക്കം 75 റൺസ് നേടിയ നായകൻ ഷായ് ഹോപ്പിന്റെ പോരാട്ടമാണ് വിൻഡീസിനെ 165ലെത്തിച്ചത്. റോസ്റ്റൺ ചേസ്, റുതർഫോഡ് എന്നിവർ 24 പോയിന്റ് വീതം നേടി. ബെൻ മനേന്റി (26),

ജെ.ജെ സ്മട്ട്സ് (24), അന്തോണി മോസ്ക (19) എന്നിവർക്ക് മാത്രമാണ് ഇറ്റാലിയൻ ബാറ്റിംഗ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫും മൂന്ന് വിക്കറ്റ് നേടിയ മാത്യു ഫോർദെയും രണ്ട് വിക്കറ്റ് നേടിയ ഗുഡാകേഷ് മോട്ടിയും ചേർന്നാണ് ഇറ്റലിയെ ഒതുക്കിയത്. ഹോപ്പാണ് പ്ളേയർ ഒഫ് ദ മാച്ച്.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.