
ശ്രീലങ്കയേയും തോൽപ്പിച്ച് സിംബാബ്‌വേ
കൊളംബോ : ഓസീസിന് പിന്നാലെ ആതിഥേയരായ ശ്രീലങ്കയേയും അട്ടിമറിച്ച് ഈ ട്വന്റി-20 ലോകകപ്പിലെ കറുത്തകുതിരകളായി സിംബാബ്‌വേ. ഇന്നലെ ആറുവിക്കറ്റിന് ലങ്കയെ കീഴടക്കിയ സിംബാബ്‌വേ നാലുമത്സരങ്ങളിൽ ഒന്നും തോൽക്കാതെ ഏഴുപോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാമന്മാരായി. അയർലാൻഡുമായുള്ള മത്സരം മഴയെടുത്തതിനാലാണ് ഒരു പോയിന്റിന്റെ കുറവുണ്ടായത്.
ഇന്നലെ കൊളംബോയിൽ ലങ്ക ഉയർത്തിയ 178/7 എന്ന സ്കോർ മൂന്നുപന്തുകളും ആറുവിക്കറ്റുകളും ശേഷിക്കേയാണ് സിംബാബ്‌വേ മറികടന്നത്. പാത്തും നിസംഗ (62), പവൻ രത്നായകെ (44),കുശാൽ പെരേര (22) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലങ്ക 178ലെത്തിയത്. സിംബാബ്‌വേയ്ക്ക് വേണ്ടി ബ്ളെസിംഗ് മുസറാബനി, ബ്രാഡ് ഇവാൻസ്, ഗ്രേം ക്രെമർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ സിംബാബ്‌വേയ്ക്ക് വേണ്ടി ബ്രിയാൻ ബെന്നെറ്റും (48 പന്തുകളിൽ പുറത്താകാതെ 63 റൺസ്) തടിവനാഷേ മറുമാണിയും (34)യും ചേർന്ന് 8.3 ഓവറിൽ 69 റൺസ് കൂട്ടിച്ചേർത്തു.മറുമാണിയെ വെള്ളലാഗേ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ ക്രീസിലെത്തിയ റയാൻ ബേൾ 12 പന്തുകളിൽ രണ്ടുഫോറും ഒരു സിക്സമടക്കം 23 റൺസ് നേടി മടങ്ങുമ്പോൾ സിംബാബ്‌വേ സ്കോർ 11.4 ഓവറിൽ 98/2ലെത്തിയിരുന്നു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്ടൻ സിക്കന്ദർ റാസ 26 പന്തുകളിൽ രണ്ടുഫോറും നാലുസിക്സുമടക്കം നേടിയ 45 റൺസാണ് സിംബാബ്‌വേയ്ക്ക് ജയിക്കാനുള്ള ആത്മവിശ്വാസം നൽകിയത്. 18.2-ാം ഓവറിൽ ടീം സ്കോർ 167ൽ നിൽക്കവേ റാസ മടങ്ങിയെങ്കിലും ടോണി മുനിയോംഗയും (8*) ബ്രിയാൻ ബെന്നെറ്റും ചേർന്ന് 19.3 ഓവറിൽ വിജയമൊരുക്കി. സിക്കന്ദർ റാസയാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.