SignIn
Kerala Kaumudi Online
Saturday, 25 April 2026 6.14 PM IST

ഒന്നാം റാങ്കിൽ വിരാട് തന്നെ

Increase Font Size Decrease Font Size Print Page
virat

ദുബായ്: ഐ.സി.സി റാങ്കിംഗിലെ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ‌്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു.പാക് താരം ബാബർ അസം രണ്ടാമതും രോഹിത് ശർമ മൂന്നാം സ്ഥാനത്തുമാണ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ ബൗളർമാരുടെ പട്ടികയിൽ ഒൻപത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തേക്കുയർന്നു . ദീർഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന താരം ഇംഗ്ലണ്ടിനെതിരേ ഗംഭീരമായ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. 2017 സെപ്തംബറിന് ശേഷം ഭുവനേശ്വർ നേടുന്ന ഏറ്റവും മികച്ച റാങ്കാണിത്. മറ്റൊരു ഇന്ത്യൻ താരമായ ശാർദൂൽ താക്കൂർ 93-ാം സ്ഥാനത്തുനിന്നും 80-ാം സ്ഥാനത്തെത്തി.

ഏകദിന ബൗളർമാരുടെ പട്ടികയിൽ ന്യൂസിലാൻഡിന്റെ ട്രെന്റ് ബൗൾട്ടാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ മുജീബുർ റഹ്മാൻ രണ്ടാമതും ന്യൂസിലാൻഡിന്റെ തന്നെ മാറ്റ് ഹെന്റി മൂന്നാമതുമെത്തി. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ മൂന്നാം റാങ്കിൽ നിന്നും നാലിലെത്തി.

ആൾറൗണ്ടർമാരുടെ പട്ടികയിൽ ബെൻ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തെത്തി. ഷാക്കിബ് അൽ ഹസനാണ് ഒന്നാമത്.

TAGS: NEWS 360, SPORTS, VIRAT KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.