ബാഴ്സയുമായുള്ള കരാർ അവസാനിച്ചു,ക്ളബ് വിടുമെന്ന അഭ്യൂഹം ശക്തം
മാഡ്രിഡ്: സ്പാനിഷ് ക്ളബ് ബാഴ്സലോണയുമായുള്ള കരാർ ജൂൺ 30ന് അവസാനിച്ചതോടെ അർജന്റീനാ സൂപ്പർ സ്റ്റാർ ലയണൽ മെസിയുടെ ക്ളബ്മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു. കരിയറിന്റെ തുടക്കം മുതൽ ബാഴ്സയിൽ കളിക്കുന്ന മെസി കഴിഞ്ഞ വർഷം ക്ളബ് വിടാൻ വാശിപിടിച്ചിരുന്നു. ഒരു വർഷംകൂടി കരാർ ഉള്ളതിനാൽ വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാഴ്സ അധികൃതർ അതിന് തടയിടുകയായിരുന്നു.ആ കരാറാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇനി ഏത് ക്ളബിനും മെസി സമ്മതിക്കുന്ന ശമ്പളത്തിന് താരത്തെ സ്വന്തമാക്കാം.ബാഴ്സയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല.
മെസിയുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ അധികൃതർ എന്നറിയുന്നു. എന്നാൽ ഇപ്പോൾ കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കായി കളിക്കുന്ന മെസി അത്കഴിഞ്ഞുമതി ക്ളബ് കാര്യങ്ങൾ എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |