SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

സെമി പ്രഭാതം മെസി പ്രഭാതമാക്കാൻ

messi

അർജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക സെമിഫൈനൽ ഇന്ന് രാവിലെ 6.30 മുതൽ

ബ്രസീലിയ : ഇന്ത്യയിലെ ഫുട്ബാൾ പ്രേമികളെ ഇന്ന് ഉറക്കമുണർത്തുന്നത് അർജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക സെമിഫൈനലിന്റെ കിക്കോഫ് വിസിലായിരിക്കും.ഇന്ന് രാവിലെ ഇന്ത്യൻ സമയം 6.30നാണ് ബ്രസീലിയയിൽ മത്സരം തുടങ്ങുന്നത്.

ഈ സെമിപ്രഭാതം മെസി പ്രഭാതമായി മാറട്ടെ എന്ന പ്രാർത്ഥനകളിലാണ് അർജന്റീനാ ആരാധകർ. 1993ലെ കോപ്പയ്ക്ക് ശേഷം ഒരു കിരീടം പോലും നേടാൻ കഴിയാത്ത ഡീഗോ മറഡോണയുടെ പിന്മുറക്കാർക്ക്, പ്രത്യേകിച്ച് മെസിയെന്ന മഹാത്ഭുതത്തിന് കിരീടക്കാഴ്ചയേകാൻ ഈ കോപ്പയിലെങ്കിലും കഴിയട്ടെ എന്ന പ്രാർത്ഥനകൾ സഫലമാകണമെങ്കിൽ ആദ്യം സെമിയിൽ കൊളംബിയയുടെ വെല്ലുവിളി മറികടക്കണം.

ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ചിലിയോട് 1-1ന് സമനിലയിൽ പിരിഞ്ഞവരാണ് അർജന്റീനക്കാർ.

തുടർന്ന് ഉറുഗ്വേയെയും പരാഗ്വേയെയും 1-0ത്തിനും ബൊളീവിയയെ 4-1നും തോൽപ്പിച്ചു.

ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ കീഴടക്കിയത് മറുപ‌ടിയില്ലാത്ത മൂന്നുഗോളുകൾക്ക്.

കൊളംബിയ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ 1-0ത്തിന് തോൽപ്പിച്ചിരുന്നു.

തുടർന്ന് വെനിസ്വേലയോട് ഗോൾരഹിത സമനില വഴങ്ങി.

പെറുവിനോടും ബ്രസീലിനോടും 1-2ന് തോറ്റ കൊളംബിയ ബി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.

ക്വാർട്ടറിൽ ഉറുഗ്വേയെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ.

മെസിയുടെ കാലോ

ഒസ്പിനയുടെ കയ്യോ ?

സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയുടെ കരുത്ത്. മെസിയിലുള്ള അമിതാശ്രയമാണ് ഏറ്റവും വലിയ ദൗർബല്യം.നാലുവീതം ഗോളും അസിസ്റ്റുമായി മെസി താനും ടീമും തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാക്കുന്നു. എന്നാൽ മെസിയുടെ നിലവാരത്തിനൊപ്പമെത്താൻ മറ്റ് താരങ്ങൾക്ക് കഴിയുന്നേയില്ല. ഏയ്ഞ്ചൽ ഡി മരിയ മാത്രമാണ് അൽപ്പമെങ്കിലും പ്രതീക്ഷ പുലർത്തുന്നത്. സെർജിയോ അഗ്യൂറോ,ഗ്വെയ്ഡോ റോഡ്രിഗസ്,ലൗത്താരോ മാർട്ടിനെസ്,നോക്കോളാസ് ഗോൺസാലസ് ,നിക്കോളാസ് ഓട്ടമെൻഡി,പാപു ഗോമസ്,റോഡ്രിഗോ ഡി പോൾ തുടങ്ങിയവർ ടീമിലുണ്ട്.

ഗോൾ കീപ്പർ ഡേവിഡ് ഒസ്പിന ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്ത വിസ്മയ പ്രകടനമാണ് കൊളംബിയയ്ക്ക് ആത്മവിശ്വാസം പകരുന്നത്. നിശ്ചിത സമയത്ത് നിരവധി ഉറുഗ്വേ ശ്രമങ്ങൾ തടുത്ത ഒസ്പിന ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റി കിക്കുകളും സേവ് ചെയ്തു. മെസിയുടെ കാലുകളിൽ നിന്ന് ഉതിരുന്ന വെടിച്ചില്ലുകൾ തടുക്കാൻ ഒസപിനയ്ക്ക് കഴിഞ്ഞാൽ ഫൈനലിലെത്താമെന്നാണ് കൊളംബിയൻ മോഹം. യാരി മിന, ബാരിയോസ്,ഡേവിഡ്സൺ സാഞ്ചസ്,ലൂയിസ് ഡയസ്,സപാറ്റ,മുറിയേൽ തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രമുഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESSI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.