ന്യൂഡൽഹി: കൊവിഡിനെത്തുടർന്ന് നീട്ടിവച്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഈമാസം 18 ന് തുടങ്ങുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
ഇതനുസരിച്ച് ഏകദന പരമ്പര ജൂലായ് 18, 20, 23 തീയതികളിൽ നടക്കും. ജൂലായ് 25-ന് ട്വന്റി -20 പരമ്പര തുടങ്ങും.
നേരത്തെ ജൂലായ് 17-ന് പരമ്പര ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ലങ്കൻ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിനും വീഡിയോ അനലിസ്റ്റ് ജി.ടി നിരോഷനും കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് 13ന് തുടങ്ങേണ്ടിയിരുന്ന പരമ്പര നീട്ടിവച്ചത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |