ന്യൂഡൽഹി: 75-ാം സ്വാതന്ത്യ ദിനാഘോഷച്ചടങ്ങിൽ വിശിഷ്ടാതിഥികളാകാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമായിരുന്നു ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ യശസുയർത്തിയ കായികതാരങ്ങൾ. സ്വർണമെഡൽ നേടിയ നീരജ് ചോപ്ര,വെളളിമെഡൽ നേടിയ മീരാഭായ് ചാനു,വെങ്കലം നേടിയ പി.വി സിന്ധു,മലയാളി താരം പി.ആർ ശ്രീജേഷ്,വനിതാ ബോക്സിംഗ് ഇതിഹാസം മേരികോം തുടങ്ങിയ താരങ്ങൾ ചെങ്കോട്ടയിലെത്തിയിരുന്നു. സ്വാതന്ത്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് കായികതാരമെന്ന നിലയിലും സൈനികനെന്ന നിലയിലും അഭിമാനം പകരുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ കായിക താരങ്ങൾക്ക് വിരുന്നും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും ചേർന്ന് മെഡൽ ജേതാക്കൾക്ക് വിരുന്ന് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |