ലണ്ടൻ: അത്ലറ്റിക്കോ മാഡ്രിഡിന്റെ സെൻട്രൽ മിഡ്ഫീൽഡർ സൗൾ നിഗ്വേസിനെ ചെൽസി ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി. അത്ലറ്റിക്കോയ്ക്ക് വേണ്ടി എട്ടു സീസണുകൾ കളിച്ച ശേഷമാണ് നിഗ്വേസ് ടീം വിടുന്നത്.
സ്പാനിഷ് താരമായ നിഗ്വേസ് 2008-ൽ ജൂനിയർ ടീം അംഗമായാണ് അത്ലറ്റിക്കോയിലെത്തുന്നത്. 17-ാം വയസ്സിൽ സീനിയർ ടീമിൽ അരങ്ങേറി. അത്ലറ്റിക്കോയ്ക്ക് വേണ്ടി 340 മത്സരങ്ങൾ കളിച്ച താരം 43 ഗോളുകളും സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |