ടോക്യോ: പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യയ്ക്ക് ഇരട്ട പൊൻതിളക്കം. പി 4 മിക്സഡ് 50 മീറ്രർ പിസ്റ്റൾ എസ്.എച്ച് 1 ൽ മനീഷ് നർവാൾ പാരാലിമ്പിക്സ് റെക്കാഡോടെ സ്വർണം നേടിയപ്പോൾ പ്രമോദ് ഭഗത് ബാഡ്മിന്റണിൽ പൊന്നണിയുന്ന ആദ്യ ഇന്ത്യൻ താരമായി. ബാഡ്മിന്റൺ എസ്.എൽ 3 പുരുഷ സിംഗിൾസിലാണ് പ്രമോദിന്റെ സ്വർണ നേട്ടം.
മിക്സഡ് 50 മീറ്രർ പിസ്റ്റൾ എസ്.എച്ച് 1ൽ സിംഗ് രാജ് അദാന വെള്ളിയും എസ്.എൽ 3 ബാഡ്മിന്റണിൽ മനോജ് സർക്കാർ വെങ്കലവും ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിച്ചു.
ഇതോടെ 4 സ്വർണവും 7 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി. 26-ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. പാരാലിമ്പിക്സ് ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |