തിരുവനന്തപുരം : അണ്ടർ-19 കേരള ക്രിക്കറ്റ് ടീമിലേക്ക് ഒരുമിച്ച് എട്ടുകളിക്കാരെ സംഭാവന ചെയ്ത മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് കോച്ചിംഗ് സെന്ററിന് അഭിനന്ദവുമായി ശശി തരൂർ എം.പി. ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത സഹിതമാണ് ഈ നേട്ടം എം.പി എന്ന നിലയിൽ തനിക്ക് അഭിമാനം നൽകുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തത്.
ഈ മാസമവസാനം ഹൈദരാബാദിൽ തുടങ്ങുന്ന വിനു മങ്കാദ് ട്രോഫി അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിലേക്ക് സായ് സെന്ററിൽ പരിശീലിക്കുന്ന രോഹൻ നായർ,അഭിഷേക് ജെ.നായർ, ആസിഫ് അലി,നിരഞ്ജൻ ദേവ്,ഷോൺ റോജർ ജെ.എസ് അനുരാജ്,അബി ബിജു,വിനയ് വർഗീസ് എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. ടീം കോച്ചായ മുൻ രഞ്ജി താരം പി.പ്രശാന്തും ഇവിടെ കോച്ച് ബിജു ജോർജിന് കീഴിലാണ് പരിശീലനം നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |