ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ വമ്പന്മാർ കൊമ്പുകോർത്തപ്പോൾ വാശിയേറിയ പോരാട്ടം കണ്ടെങ്കിലും മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ രാത്രി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യന്മാരായ ലിവർപൂളും രണ്ട് ഗോളുകൾ വീതം നേടിയാണ് തുല്യതയിലായത്.
സാദിയോ മാനെയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്.സിറ്റിക്കുവേണ്ടി ഫിൽ ഫോഡനും കെവിൻ ഡി ബ്രുയാനും ലക്ഷ്യം കണ്ടു.
ഏഴു മത്സരങ്ങളിൽ ലിവർപൂളിന്റെ മൂന്നാം സമനിലയാണിത്.15 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 16 പോയിന്റുള്ള ചെൽസിയാണ് ഒന്നാമത്.14 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |