ബ്രിസ്ബേൺ: ക്രിക്കറ്റ് ലോകം ഇന്ന് മുതൽ ആഷസ് ആവേശത്തിൽ. ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വിഖ്യാതമായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ഇന്ന് ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിന് ബ്രിസ്ബേണിലെ ഗാബ സ്റ്റേഡിയമാണ് വേദി.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പര 2-2ന് സമനിലയിൽ ആണ് അവസാനിച്ചത്. അതിനാൽ അതിന് മുൻപത്തെ പരമ്പരയിൽ ചാമ്പ്യൻമാരായ ആസ്ട്രേലിയയുടെ (2017-18) കൈവശമാണ് ആഷസ് ട്രോഫിയിരിക്കുന്നത്.
ഇംഗ്ലണ്ട് ടീം: റൂട്ട്, ബ്രോഡ്, ബേൺസ്, ബട്ട്ലർ,ഹമീദ്, ലീച്ച്, മലാൻ, ഒലി പോപ്പ്,റോബിൻസൺ, സ്റ്റോക്സ്, വോക്സ്, വുഡ്.
ആസ്ട്രേലിയ ടീം: ഹാരിസ്, വാർണർ, ലബുഷ്ചംഗെ,സ്മിത്ത്, ഹെഡ്ഡ്, ഗ്രീൻ, കാരെ,കമ്മിൻസ്, സ്റ്റാർക്ക്, ലിയോൺ, ഹാസൽവുഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |