മുംബയ് : രോഹിത് ശർമ്മ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ ഈ മാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്ടൻ. മുൻ ഏകദിന നായകൻ വിരാട് കൊഹ്ലി ടീമിലുണ്ട്. നേരത്തേ ഏകദിന പരമ്പരയിൽ വിരാട് കൊഹ്ലി വിശ്രമം ആവശ്യപ്പെട്ടിരുന്നത് വിവാദമായിരുന്നെങ്കിലും ഇന്നലെ സെലക്ടർമാർ 18 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ വിരാടിനെ ഉൾപ്പെടുത്തുകയായിരുന്നു
ശിഖർ ധവാൻ , രവിചന്ദ്രൻ അശ്വിൻ യുസ്വേന്ദ്ര ചഹൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കിൽ നിന്ന് മോചിതരാകാത്ത രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ഒഴിവായപ്പോൾ റിതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ,വെങ്കടേഷ് അയ്യർ തുടങ്ങിയവർക്ക് അവസരം ലഭിച്ചു.
ഇന്ത്യൻ ടീം
കെ.എൽ.രാഹുൽ(ക്യാപ്ടൻ),ജസ്പ്രീത് ബുംറ(വൈസ് ക്യാപ്ടൻ),വിരാട് കൊഹ്ലി,ശിഖർ ധവാൻ,റിതുരാജ്, സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,വെങ്കടേഷ് അയ്യർ,റിഷഭ് പന്ത്,ഇഷാൻ കിഷൻ,വാഷിംഗ്ടൺ സുന്ദർ,അശ്വിൻ,ഭുവനേശ്വർ,ദീപക് ചഹർ,ശാർദ്ദൂൽ താക്കൂർ,പ്രസിദ്ധ് കൃഷ്ണ,സിറാജ് ,ചഹൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |