ടൂറിൻ: ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ നായകനും ഇറ്റാലിയൻ താരവുമായ ജോർജിയോ കെല്ലിനിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷനിൽ കഴിയുന്ന കെല്ലിനിക്ക് ഇതോടെ യുവന്റസിനെ അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും. വെള്ളിയാഴ്ച യുവന്റസിന്റെ താരങ്ങളായ കാർലോ പിൻസോഗ്ലിയോയ്ക്കും ആർതർ മെലോയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇറ്റലിയ്ക്ക് ഇക്കഴിഞ്ഞ യൂറോകപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെല്ലിനി യുവന്റസിലെ ഏറ്റവും മുതിർന്ന താരമാണ്. 2004 മുതൽ യുവന്റസിന് വേണ്ടി കളിക്കുന്ന കെല്ലിനി 412 മത്സരങ്ങളിൽ കളിച്ചു. 27 ഗോളുകളും നേടി. 2004 മുതൽ ഇറ്റലിയ്ക്ക് വേണ്ടിയും കളിക്കുന്ന കെല്ലിനി 114 മത്സരങ്ങളിൽ എട്ട് ഗോളുകളടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |