ആൻഫീൽഡ് : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വീഴ്ത്തി ലിവർപൂൾ മാഞ്ചസ്റ്രർ സിറ്രിയെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മുഹമ്മദ് സലാ ലിവറിനായി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ലൂയിസ് ഡിയാസ്, സാദിയോ മാനേ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. 32 മത്സരങ്ങളിൽ നിന്ന് ലിവറിന് 76 പോയിന്റാണ് ഉള്ളത്.
ഒരു മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 74 പോയിന്റും. 54 പോയിന്റുള്ള യുണൈറ്രഡ് അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |